Type Here to Get Search Results !

Bottom Ad

ട്രെയിനിനു മുകളില്‍ യാത്രചെയ്ത ജിംനാസ്റ്റിക് പരിശീലകന്‍ ഷോക്കേറ്റ് മരിച്ചു


ഉഡുപ്പി: (www.evisionnews.in) ട്രെയിനിനു മുകളില്‍ കയറിയിരുന്നു യാത്രചെയ്ത യുവാവ് ഷോക്കേറ്റ് മരിച്ചു. പടുബിദ്രി അലങ്കാറുഗുത്തു പങ്കാലയിലെ ഗറാഡി ഹൗസില്‍ നിവേദന്‍ ഗുണകര്‍ ഷെട്ടി (40) ആണു മുംബൈ ഡോംബിവ്‌ലി സ്റ്റേഷനില്‍ മരിച്ചത്. സബര്‍ബന്‍ കുര്‍ളയിലെ ജാഗൃതിനഗര്‍ ഗുല്‍സാര്‍ അപ്പാര്‍ട്ടുമെന്റിലാണു താമസം. സഹോദരന്‍ നിശ്ചല്‍ ഷെട്ടി ഡിസംബറില്‍ കാപ്പുവില്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്നു കുടുംബം മോചിതമാകും മുമ്പാണു നിവേദനും അപകടത്തില്‍ മരിച്ചത്. 

സിംഗപ്പൂരില്‍ ജിംനാസ്റ്റിക് പരിശീലകനായ നിവേദന്‍ രണ്ടാഴ്ചത്തെ അവധിക്കു നാട്ടില്‍ എത്തിയതായിരുന്നു. നാലു ദിവസം മുമ്പാണു മുംബൈയില്‍ എത്തിയത്. മുംബൈയില്‍ ഒരു പരിപാടി കഴിഞ്ഞു താമസ സ്ഥലത്തേക്കു മടങ്ങവേയാണ് അപകടം. ട്രെയിന്റെ അകത്തുകയറാന്‍ കഴിയാതെ വന്നതോടെ മുകളില്‍ കയറിപ്പറ്റിയതാണ്. ഇതിനിടെ റെയില്‍വേയുടെ വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു.

keywords: train-journey-death-shock-gim-trainer

Post a Comment

0 Comments

Top Post Ad

Below Post Ad