കൊച്ചി: (www.evisionnews.in) യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ വാദം നടപ്പിലാക്കിയാല്‍ ഇവിടെ ആര്‍ക്കാണ് മത്സരിക്കാന്‍ കഴിയുന്നതെന്നും രമേശ് ചോദിച്ചു. ആരോപണങ്ങള്‍ ധാരാളമുണ്ടാകുമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ ആരെയും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നിലപാടുകളിലും, അഭിപ്രായങ്ങളിലും വ്യത്യാസമുണ്ടാകാമെന്നും എന്നാല്‍ ഒറ്റയ്‌ക്കൊരു തീരുമാനവും ഉണ്ടാകുന്നില്ലെന്നും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. കെപിസിസി പ്രസിഡന്റ് ആകുന്നതിന് മുന്‍പും വി.എം സുധീരന് ചില നിലപാടുകള്‍ ഉണ്ടായിരുന്നെന്നും, അതിപ്പോഴും ഉണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല അതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ലെന്നും വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുളള അഭിപ്രായ വ്യത്യാസത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകണമെന്ന് ഉണ്ടായിരുന്നെന്നും, അതിനാലാണ് അതിലൊരു മധ്യസ്ഥശ്രമവുമായി മുന്നോട്ട് പോയതെന്നും പറഞ്ഞ രമേശ് ചെന്നിത്തല ഭരണം ഒരുവട്ടം കൂടി തുടരുമെന്നും അത് രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്തിലായിരിക്കില്ല, നൂറിലധികം സീറ്റുകള്‍ തങ്ങള്‍ നേടുമെന്നും വ്യക്തമാക്കി. ഭൂമിദാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് കുറെക്കൂടി ശുഷ്‌കാന്തി വേണ്ടതായിരുന്നെന്നും, തീരുമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തിയെന്നും ഒരു കാര്യത്തിലും സര്‍ക്കാരിന് പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.
keywords: ramesh-chennithala-says-not-satisfied-in-udf-govt
Post a Comment
0 Comments