കൊല്ലം: (www.evisionnews.in) പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രണ്ട് പ്രതി കൂടി ചൊവ്വാഴ്ച കീഴടങ്ങി. ക്ഷേത്ര ഭരണസമിതി അംഗം സുരേന്ദ്രനാഥ പിള്ള, മുരുകേഷ് എന്നിവരാണ് ചാത്തന്നൂര്‍ പൊലീസില്‍ ചൊവ്വാഴ്ച രാവിലെ കീഴടങ്ങിയത്.
തിങ്കളാഴ്ച രാത്രി പുറ്റിങ്ങല്‍ ദേവി ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പി.എസ് ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടി പിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരന്‍ പിള്ള എന്നിങ്ങനെ അഞ്ചുപേര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ദുരന്തത്തിന് മുന്‍പും മൂന്ന് അപകടങ്ങള്‍ ഉണ്ടായിരുന്നതായി ക്ഷേത്രഭാരവാഹികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ആദ്യം വെടിക്കെട്ട് സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ ഒരാള്‍ കുഴഞ്ഞുവീണു, പിന്നീട് വെടിമരുന്ന് സ്‌ഫോടനം നടത്തുന്നതിനിടയില്‍ ഒരു തൊഴിലാളിയുടെ ചെവിക്ക് പരുക്കേറ്റു, ശേഷം പ്രകമ്പനത്തില്‍ മറ്റൊരു തൊഴിലാളി കൂടി കുഴഞ്ഞുവീണതായും എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചതായും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞതായാണ് വിവരം. എഡിജിപി അനന്തകൃഷ്ണന്‍, അന്വേഷണ ചുമതലയുളള എസ്പി ശ്രീധരന്‍ എന്നിവരും കസ്റ്റഡിയിലുളളവരുടെ മൊഴി എടുക്കാനായി ഉടനെ എത്തിച്ചേരും. ദുരന്തവുമായി ബന്ധപ്പെട്ട് ഇനിയും ഒന്‍പതുപേരെ കൂടി പിടികൂടാനുണ്ട്.
keywords: paravoor-fire-tragedy-seven-culprit-
Post a Comment
0 Comments