Type Here to Get Search Results !

Bottom Ad

ഉദുമ നിയോജക മണ്ഡലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റികൾ രുപീകരിച്ചു


ഉദുമ:(www.evisionnews.in) നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റികളുടെ പഞ്ചായത്തുതല കമ്മറ്റികൾക്ക് രൂപംനൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ രൂപീകരണം നടന്നത്. 
ഉദുമ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിസന്റ് കല്ലത്ര മാഹിൻ ഹാജി, കെപിസിസി സെക്രട്ടറി നീലകണ്ഠൻ, കെപിസിസി നിർവാഹക സമതിയംഗം പി ഗംഗാധരൻ നായർ, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം എസ് മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ കരിചേരി നാരായണൻ മാഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ രൂപീകരണം. 
ഹമീദ് മാങ്ങാടാണ് ഉദുമ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാൻ. വാസു മാങ്ങാട് കൺവീനറും പ്രഭാകരൻ തെക്കേകര ട്രഷററും. സി രാഘവൻ മുന്നാട് ബേഡഡുക്ക പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാൻ. ഇ കുഞ്ഞികൃഷ്ണൻ നായർ വർക്കിങ്ങ് ചെയർമാനും കുഞ്ഞികൃഷ്ണൻ മാടയ്ക്കൽ കൺവീനറും. 
സുൽത്തി സാലി ഹാജിയെ പള്ളിക്കര പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തു. ഫനീഫ കുന്നിൽ വർക്കിങ്ങ് ചെയർമാൻ. സുകുമാരൻ പൂച്ചക്കാട് കൺവീനർ. കുറ്റിക്കോൽ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനായ മുഹമ്മദ് കുട്ടി മാസ്റ്ററെ തിരഞ്ഞെടുത്തു. കുഴനാട് ഗോപാലകൃഷ്ണൻ കൺവീനർ. അബ്ദുൾ നാസർ ട്രഷറർ. 
പുല്ലൂർ പെരിയ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാനായി മുസ്തഫ പാറപ്പള്ളിനെ തെരഞ്ഞെടുത്തു. ടി രാമകൃഷ്ണൻ വർക്കിങ്ങ് ചെയർമാൻ. സി കെ അരവിന്ദാക്ഷൻ കൺവീനർ. കെ വി ഗോപാലൻ ട്രഷറർ. ദേലംപാടി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി ചെയർമാനായി സി എച്ച് അഷറഫ് ഹാജിയെ തിരഞ്ഞെടുത്തു. ഹമീദ് പള്ളംകോട് വർക്കിങ്ങ് ചെയർമാൻ. സി എച്ച് ഗണേശൻ ജനറൽ കൺവീനർ. 
മൂളിയാർ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാനായി എ ബി ഷാഫിയെ തെരഞ്ഞെടുത്തു. ഇ മണികണ്ഠൻ കൺവീനർ. ടി ഗോപിനാഥൻ നായർ ട്രഷറർ. ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാനായ അബ്ദുള്ള ഹുസൈൻ കടവത്തിനെ തിരഞ്ഞെടുത്തു. അബ്ദുള്ള കുഞ്ഞി കീഴൂർ വർക്കിങ്ങ് ചെയർമാൻ. കൃഷ്ണൻ ചട്ടഞ്ചാൽ ജനറൽ കൺവീനർ.

Post a Comment

0 Comments

Top Post Ad

Below Post Ad