കാസര്‍കോട്: (www.evisionnews.in)നിതാഖത്ത് ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ആവശ്യമായഇടപെടല്‍ നടത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിന് യു.ഡി.എഫ്സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണമെന്ന് കേരള പ്രവാസിലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആഹ്വാനംചെയ്തു. 200 രൂപ വെച്ച് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിന്ന് 5500 രൂപ വാര്‍ഷികവരുമാന പരിധിയില്‍ 18 വയസ്സ് തികഞ്ഞ ആണ്‍മക്കളുണ്ടാകരുതെന്ന നിബന്ധനയുംഒഴിവാക്കി, ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള അര്‍ഹരായ എല്ലാവര്‍ക്കും 800രൂപ മുതല്‍ 1500 രൂപ വരെപ്രതിമാസപെന്‍ഷന്‍അനുവദിച്ച്കൊണ്ട്അവശരോടും,ആലംബഹീനരോടും, അഗതികളോടും, വൃദ്ധജനങ്ങളോടും മനുഷ്യപ്പറ്റു കാണിച്ച ഭരണ
സംവിധാനമാണ് യു.ഡി.എഫിന്റേത്.കാരുണ്യ പദ്ധതിയിലൂടെ ചികിത്സ സഹായങ്ങളും, 700 ല്‍ പരം ആളുകള്‍ക്ക്സംസാരശേഷിയും, കേള്‍വിശേഷിയും നല്‍കിയ യു.ഡി.എഫ് ഭരണം തുടരണമെന്നത് നന്മആഗ്രഹിക്കുന്ന സകല മനുഷ്യരുടേയും അഭിലാഷമാണ്, അതിന്റെ സാക്ഷാത്കാരത്തിന്
മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും യോഗംഅഭ്യര്‍ത്ഥിച്ചു.ടി.എ.മന്ദിരത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട്എ.പി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു.ആക്ടിംഗ് സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കളസ്വാഗതം പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വെച്ച് വികസന സെമിനാര്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.അപകടത്തില്‍പ്പെട്ട് മരണപ്പെട്ട എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം വൈസ്പ്രസിഡണ്ട് ജൗഹര്‍ കല്ലംചിറ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഖാദര്‍ ഹാജിചെങ്കളയുടെ സഹോദരന്‍ ബി.എം.അഹമ്മദ് ചെങ്കള, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞിയുടെ പിതാവ് സി.പി. കുഞ്ഞബ്ദുള്ളമുസ്ലിയാര്‍, ദുബൈ കെഎംസിസി നേതാം സി.കെ.അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍ എന്നിവരുടെനിര്യാണത്തില്‍ യോഗം അനുശോചിച്ചു.സി.എം.ഖാദര്‍, എം.പി.ഖാലിദ്, ടി.എം. ശുഹൈബ്, ഹസൈനാര്‍ കല്ലുരാവി, കൊവ്വല്‍അബ്ദുല്‍ റഹിമാന്‍, എസ്.എം.ഷാഫി ഹാജി, അബ്ദുല്‍ ബഷീര്‍ മൗവ്വല്‍, പി.എം.ഫാറൂഖ്,
ഹസ്സന്‍ നെക്കര, മുഹമ്മദ് കുഞ്ഞി മസാഫി, സലാം പാലക്കി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment
0 Comments