മംഗളൂരു: (www.evisionnews.in) ഹജ്ജ്-ഉംറ തീര്‍ത്ഥാടകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ കമ്പനി മാനേജിംങ് ഡയരക്ടരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ആസ്ഥാനമായുള്ള അല്‍-ഇഖ്‌ലാസ് ഹജ്ജ് ആന്റ് ഉംറ ടൂര്‍സ് ആന്റ് ട്രാവല്‍സ് എം ഡി കെ അബ്ദുല്‍ ഖാദറിനെയാണ് ഉഡുപ്പി പോലീസ് സംഘം മുംബൈയില്‍ വെച്ച് അറസ്റ്റ്‌ചെയ്തത്. ഇയാളെ വിശദമായ അന്വേഷണത്തിന് ഉഡുപ്പിയിലെത്തിച്ചിട്ടുണ്ട്.
ജി മൊയ്തുക്കുട്ടി, മുഹമ്മദ് ഇഖ്ബാല്‍ എന്നിവരില്‍നിന്ന് ഹജ്ജ്-ഉംറ ടിക്കറ്റ് വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ വാങ്ങുകയും യാത്രക്കുള്ള അവസരം മനപ്പൂര്‍വ്വം നല്‍കാതിരിക്കുകയും ചെയ്തു എന്നുമാണ് പരാതിക്കാര്‍ പറയുന്നത്. അറസ്റ്റിലായ ഖാദറിനെ കോടതിയില്‍ ഹാജരാക്കി. പ്രതി പലരില്‍നിന്നും തീര്‍ത്ഥാടന യാത്ര വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
keywords; haj-umra-journey-bribe-manglore-md-arrest-al-ikhlas-company

Post a Comment
0 Comments