Type Here to Get Search Results !

Bottom Ad

യുവതിയെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍: വധശ്രമക്കേസിലെ പ്രതികള്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.in): യുവതിയെ ഉപയോഗിച്ച് ചെങ്കല്ല് വ്യാപാരിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ വധശ്രമക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചൗക്കി മജലിലെ സഹീര്‍ മന്‍സിലില്‍ സഹീര്‍ (25), ചൂരി ബദര്‍ നഗറിലെ ജാസ്മിന്‍ മന്‍സിലില്‍ ഇസ്മായില്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ യുവതിയെയും കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെയും പിടികൂടാനായില്ല. ആംബുലന്‍സ് ഡ്രൈവര്‍ ഫാറൂഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് സഹീര്‍. അറസ്റ്റിലായി ഇസ്മായില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം വെച്ച് ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. 

ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. തലശ്ശേരി സ്വദേശിനിയെന്ന് പറഞ്ഞ് ഫോണ്‍കോളിലൂടെ പരിചയപ്പെട്ട യുവതി കാസര്‍കോട്ട് വെച്ച് കണ്ടുമുട്ടാമെന്ന് പറഞ്ഞാണ് ചെങ്കല്ല് വ്യാപാരിയെ വിളിപ്പിച്ചത്. സുഹൃത്തുമായി റെയില്‍വെ സ്റ്റേഷനില്‍ ചെന്ന വ്യാപാരി റെയില്‍വെ സ്റ്റേഷന് സമീപത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കണ്ടു മുട്ടുകയും കാറില്‍ കയറ്റുകയും ചെയ്തു. കാര്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് മൂന്ന് യുവാക്കള്‍ മുമ്പില്‍ ചാടി വീഴുകയും ബലമായി ഡോര്‍ തുറന്ന് കാറില്‍ കയറുകയും ചെയ്തത്. 

കാര്‍ മംഗലാപുരത്തേക്ക് വിടാന്‍ ആവശ്യപ്പെട്ട് സംഘം ചെങ്കല്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി. ആദ്യം വിസമ്മതിച്ചെങ്കിലും തന്ത്രപരമായി നീങ്ങിയ വ്യാപാരിയും സുഹൃത്തും മംഗളൂരുവിലേക്ക് പോകാമെന്ന് സമ്മതിക്കുകയും എന്നാല്‍ ബാങ്ക് റോഡ് വഴി സഞ്ചരിച്ച കാര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ സ്‌റ്റേഷനിലേക്ക് കയറ്റുകയുമായിരുന്നു. എന്നാല്‍ പെട്ടന്ന് കാര്‍ ഓഫായതോടെ യുവതിയും സംഘത്തിലെ ഒരു യുവാവും ഡോര്‍ തുറന്ന് ഇറങ്ങി ഓടുകയായിരുന്നു. ഓടിക്കൂടിയെ പോലീസ് കാറിലുണ്ടായിരുന്ന മുഹമ്മദ് സഹീറിനെയും ഇസ്മയിലിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad