അമ്പലത്തറ (www.evisionnews.in): പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റിലായി. പാറപ്പള്ളിയിലെ സെമീറിനെ (28)യാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
2011ലാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തറ സ്വദേശിയായ പതിനാറുകാരനെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ടൗണിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പീഡനവിവരം പുറത്തുപറയരുതെന്ന് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് കുട്ടി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കുട്ടി സമീര്‍ തന്നെ അഞ്ച് വര്‍ഷം മുമ്പ് പീഡിപ്പിച്ച കാര്യം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment
0 Comments