Type Here to Get Search Results !

Bottom Ad

യൂ.ഡി.എഫ് തുടരണമെന്നത് ജനാഭിലാഷം : ഉമ്മൻ ചാണ്ടി


കാസർകോട് :(www.evisionnews.in) സംസ്ഥാനത്ത് തുല്യതയില്ലാത്ത വികസനത്തിന്‌ നേത്രത്വം നല്കുകയും കാലങ്ങളോളം സ്വപ്‌നമായി കൊണ്ട് നടന്ന പദ്ദതികൾ യാതര്ത്യമാക്കുകയും ചെയ്ത യൂ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമ്മെന്നത് ജനാഭിലാഷമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. പിന്നോക്ക ജില്ലാ എന്ന പരികണന വെച്ച് കാസർകോടിന് പ്രത്യേക പക്കേജ് നടപ്പിലാക്കി കോടികളുടെ വികസനമാണ് തന്റെ സർക്കാർ അനുവധിച്ചത്. കാസർകോടിന്റെ സമഗ്ര പുരോഗതിക്ക് നിതാനമാകുന്നതാണ് പ്രസ്തുത പക്കേജ്.

വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള പോരാട്ടമാണ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനിടയിൽ അസഹിഷ്ണുതയുടെ വക്താക്കൾക്ക് അകൗണ്ട് തുറക്കമെന്നത് വ്യാമോഹം മാത്രമാണ് ജനപക്ഷം വികസന പക്ഷമായതിനാൽ യൂ.ഡി.എഫിനായിരിക്കും വിജയ ഭരണവും മുഖ്യമന്ത്രി കൂട്ടിചേർത്തു. സൗമ്യമായ ഇടപെടലിലൂടെ വികസനങ്ങൾ നേടി എടുക്കുന്നതിൽ സമർതഥ കാട്ടിയ ജനപ്രതിനിധിയാണ്‌ എൻ.എ നെല്ലിക്കുന്നെന്നും കാസര്കോടെ യൂ.ഡി.എഫ് പൊതു യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡലം ചെയർമാൻ എല്.എ മഹ്മൂദ്‌ ഹാജി ആദ്യക്ഷത വഹിച്ചു കൺവീനർ കരുൺ താപ സ്വാഗതം പറഞ്ഞു . യൂ.ഡി.എഫ് നേതാകളായ ചേർക്കളം അബ്ദുള്ള, എം.സി ഖമറുദ്ദീൻ, സി ടി അഹ്മദലി, എ അബ്ദുൽ റഹിമാൻ, എൻ.എ നെല്ലിക്കുന്ന്, പി ബി അബ്ദുൽ റസാക്ക്, പി ഗംഗധരൻ നായർ, സി.കെ ശ്രീധരൻ, കെ നീലക്കണടൻ , പി എ അഷ റ ഫലി, ടി ഇ അബ്ദുള്ള, ബാലകൃഷ്ണ വോര്കുടുലു , സുബ്ബയ്യ റയ്,എ ജി സി ബഷീര്, ബാലാ കൃഷ്ണ പെരിയ, അഡ്വ: ഗോവിന്ദൻ, അഡ്വ: വിനോദ് കുമാർ, സി വി ജയിംസ്, മൊയിദീൻ കൊല്ലംബാടി, ആർ ഗംഗാധരൻ, കെ അബ്ദുള്ള കുഞ്ഞി, ബീഫാത്തിമ ഇബ്രാഹിം, എ എം കടവത്ത്, കെ ഖാലിദ്‌, കെ വാരിജാക്ഷൻ, സജി സെബാസ്റ്റ്യൻ, എം എച് ജനാര്ദ്ധനൻ, അഹ്മദലി കുമ്പള, കരിവെള്ളൂർ വിജയൻ, ഉബൈദുല്ല കടവത്ത് കുഞ്ഞിക്കണൻ മുന്നാട്, നാഷിണൽ അബ്ദുള്ള എന്നിവര് പ്രസംഗിച്ചു. എ എ ജലീൽ നന്ദി പറഞ്ഞു.



Post a Comment

0 Comments

Top Post Ad

Below Post Ad