Type Here to Get Search Results !

Bottom Ad

അഖിലേന്ത്യ വോളിബോള്‍ കേരള പോലീസും കര്‍ണാടക പോസ്റ്റലും ജേതാക്കള്‍

evisionnews

ചെർക്കള: (www.evisionnews.in)വിന്നേഴ്സ് ചെർക്കള ആധിത്യമരുളിയ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് വനിതാ വിഭാഗത്തിൽ കേരള പോലീസും പുരുഷവിഭാഗത്തിൽ കർണാടപോസ്റ്റലും ജേതാക്കൾ സെന്റ് ജോസഫ് കോളജ് ഇരിങ്ങാലകുടയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് പോലീസ്  പരാജയ പെടുത്തിയത് (25-16, 25-2 1, 20-25, 25-21) ഷാനി, അഖില, രേഷ്മ, അഞ്ചുമോൾ എന്നിവരുടെ കനത്ത സ്മാഷുകളും ശക്തമായ പ്രതിരോധവുമാണ് പോലീസിനെ വിജയത്തിലേക്ക് നയിച്ചത് കളിച്ച മൂന്നിലും എതിരാളികളെ തറപറ്റിച്ചാണ് പോലീസ് കലാശ പോരിട്ടത്തിന് അർഹത നേടിയത് അർജുന അവാഡ് ജേതാവ് കെ.സി ഏലമ്മ ടീം മേനജറും മധുസൂധനൻ കോച്ചുമായ കേരള പോലീസ് കാണികളുടെ പ്രോത്സാഹത്തിൽ കളിച്ച് മുന്നേറുകയlയിരുന്നു പുരുഷ വിഭാഗത്തിൽ കർണാടക പോസ്റ്റൽ 3/2 എന്ന സെറ്റിലാണ് ഒ.എൻ.ജി.സി.യെ പരാജയപെടുത്തിയത് ജില്ലാ ബാങ്ക് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണവോർകഡ് ലു ,വിദ്യാനഗർ എസ്.ഐ അജിത്ത് കുമാർ ,മുൻ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുൻതാസ് ശുക്കൂർ എന്നിവർ കളിക്കാരുമായി പരിചയപെട്ടു ശനിയാഴ്ച്ച നടന്ന അത്യന്തം അവേശകരമായ സെമി ഫൈനൽ മത്സരത്തിൽ ബി.പി.സി.എൽ കൊച്ചി യെ പരാജയപ്പെടുത്തിയാണ് ഒ.എൻ.ജി.സി. ഫൈനലിൽ എത്തിയത് ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്കാണ് വിജയിച്ചത് .രാജസ്ഥാനെ പരാജയപെടുത്തിയാണ് കർണാടക പോസ്റ്ററൽ കലശ പോരാട്ടത്തിനെത്തിയത് ബഷീർ ബാബ് ,അബ്ദുള്ള അപ്കോൺ, അബ്ദുൽ അഷ്റഫ് അച്ചു ,പി.ബി.അഹമ്മദ്, അബ്ദുള്ള കുഞ്ഞി ചെർക്കള എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.








keywords : vollyball-cherkala-kerala-police-karnataka-postal

Post a Comment

0 Comments

Top Post Ad

Below Post Ad