Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് ഭരണ വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ;മുഖ്യമന്ത്രി


നീലേശ്വരം : (www.evisionnews.in) സി.പി.എമ്മിന്റെ ഉപരോധങ്ങളും നിയമസഭയിലെ അക്രമവും കാരണം സംസ്ഥാനത്ത് ഒട്ടനവധി നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കഴിയാതെ പോയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.ഒരു ദിവസം പോലും ബഹളമില്ലാതെ സഭ നടത്താന്‍ പ്രതിപക്ഷം അനുവദിച്ചില്ല. മുഖ്യമന്ത്രി പറഞ്ഞു.അഞ്ചുവര്‍ഷക്കാലത്തെ യു.ഡി.എഫ് ഭരണത്തെ വിലയിരുത്തുന്നതാവും തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന്റെ ജില്ലയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് തുടക്കം കുറിച്ച് തിങ്കളാഴ്ച്ച രാവിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പൊതുയോഗം ചിറ്റാരിക്കാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ വി.കെ.പി ഹമീദലി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി കുഞ്ഞിക്കണ്ണന്‍, അഡ്വ. സി.കെ ശ്രീധരന്‍, എം.സി ഖമറുദ്ദീന്‍, പി. ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉച്ചയോടെ ചുള്ളിക്കരയില്‍ നടന്ന കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് പൊതുയോഗത്തിലും മുഖ്യമന്ത്രി സംബന്ധിച്ചു. 
ഉച്ചക്ക് ശേഷം ഉദുമ മണ്ഡലം പൊതുയോഗം ചട്ടഞ്ചാലിലും കാസര്‍കോട് മണ്ഡലം റാലി പുതിയ ബസ്സ്റ്റാന്റ് പരിസരത്തും മഞ്ചേശ്വരം മണ്ഡലം പൊതുയോഗം കുമ്പളയിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Post a Comment

0 Comments

Top Post Ad

Below Post Ad