Type Here to Get Search Results !

Bottom Ad

അഴുക്കു ചാലിനെച്ചൊല്ലി തര്‍ക്കം; മുന്‍ നഗരസഭാംഗത്തിന്റെ ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചു


കാസര്‍കോട്: അഴുക്കു ചാല്‍ നിര്‍മ്മാണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തി. സംഘര്‍ഷത്തിന്നിടയില്‍ മുന്‍ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഇയാളുടെ കാലൊടിഞ്ഞ നിലയിലാണ്. നഗരസഭാ മുന്‍ കൗണ്‍സിലര്‍ താളിപ്പടുപ്പ് ഓംകാര്‍ നിവാസില്‍ അനിത നായകിന്റെ ഭര്‍ത്താവ് രാമനായകി(59)നാണ് മര്‍ദ്ദനമേറ്റത്. കാലൊടിഞ്ഞ രാമനായകിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
8ന് ഉച്ചയോടെയാണ് സംഭവം. രാമനായകിന്റെ പരാതിയില്‍ താളിപ്പടുപ്പ് മണി നിവാസില്‍ ചന്ദ്രനെതിരെയാണ് കേസെടുത്തത്.സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad