പട്ട്‌ള: (www.evisionnews.in) ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ്എസ്എഫ് പടഌയൂണിറ്റ് സമ്മേളനം 2016 ഏപ്രില്‍ 16 പടഌ വിദ്യാപുരം സ്‌ക്വയറില്‍ നടക്കും.വൈകിട്ട് 5 മണിക്ക് യൂണിറ്റ് പ്രസിഡന്റ് പതാക ഉയര്‍ത്തും. രാത്ര 7 മണിക്ക് സയ്യിദ് കരീം നൂറാബാദ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ അല്‍ത്താഫ് കുന്നിലിന്റെ അദ്ധ്യക്ഷതയില്‍ എസ്എസ്എഫ് കാസര്‍കോട് ജില്ല പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സ്വാദിഖ് ആവള പ്രമേയ പ്രഭാഷണം നടത്തും. ശമീര്‍ ജൗഹരി അല്‍അസ്ഹരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ മലപ്പുറം നേതൃത്വം നല്‍കും. ഹാരിസ് ഫാളിലി ചിത്താരി,ശംസീര്‍ സൈനി,സലീം ഉളിയത്തടുക്ക,മാഹിന്‍ പടഌഎന്നിവര്‍ പ്രസംഗിക്കും.അശ്രഫ് തങ്ങള്‍ മുട്ടത്തോടി,അലവി തങ്ങള്‍ ചെട്ടുംകുഴി,ഹംസ തങ്ങള്‍ ഉളിയത്തടുക്ക,ബിഎം അബ്ദുറഹ്മാന്‍ ഹാജി,എസ്എ അബ്ദുല്ല,മുഹമ്മദ് പി,ബാപ്പുഞ്ഞി കരോടി,സത്താര്‍ പടഌസികെ മുഹമ്മദ്,മൊയ്തീന്‍ നീരാല്‍,പി.പി ഫവാസ് തുടങ്ങിയവര്‍ സന്നിഹിതരാവും.
keyword-ssf-pattla
Post a Comment
0 Comments