കാസര്‍കോട്(www.evisionnews.in)കാസർകോടിന്റെ സമഗ്ര വികസനത്തിന് സമ്പൂർണ വികസന പാക്കേജ് ഉണ്ടാക്കിയത് യൂ ഡി എഫ് സര്ക്കരാണെന്നും ഈ സര്ക്കാരിന്റെ തുടർ ഭരണം ഉണ്ടാകണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും യൂ ഡി എഫ് ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുള്ള അഭിപ്രായപ്പെട്ടു. കാസർകോട് നിയോജക മണ്ഡലത്തിൽ കോടികളുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പൂർത്തീകരിച്ചത്.
ജില്ലയിലെ വ്യാവസായിക ,അടിസ്ഥാന, ഭൗതിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ നിർദേശം നൽകീട്ടുണ്ടെന്നും ചെർക്കളം വ്യക്തമാക്കി.വഴിമുട്ടിയതല്ല, ബി.ജെ.പിയെ ജനങ്ങള്‍ വഴിമുട്ടിച്ചതാണ്.വി.എസ്സിനെ ശരിയാക്കാന്‍ കഴിയാത്തവരാണോ എല്ലാം ശരിയാക്കുന്നതെന്നും ചെര്‍ക്കളം പരിഹസിച്ചു
ജനാധിപത്യ രീതിയിൽ തെരഞ്ഞെട്ടുപ്പ് പ്രവർത്തനങ്ങൾ നടത്തി ജനഹിതം അനുകൂലമാക്കുന്നതിന് പകരം സാമുദായിക ദ്രുവീകരണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബി ജെ പി ശ്രമ്മിക്കുന്നത്.ഇതിന്ന് സഹായകരമായ നിലപാടണ് എൽ ഡി എഫ് സ്വീകരിക്കുന്നതെന്ന് ചെർക്കളം വ്യക്തമാക്കി.
കാസർകോട് മണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്നിന്റെ വിജയത്തിനായുള്ള തെരഞ്ഞുടുപ്പ് കമ്മിറ്റി രൂപികരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെർക്കളം അബ്ദുള്ള.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ എല്‍.എ മഹ്മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരുൺ താപ്പ സ്വാഗതം പറഞ്ഞു. കെ നീലകണ്ഠൻ, സി.ടി.അഹ്മദലി, എം.സി.ഖമറുദ്ധീൻ, പി.ഗംഗാധരൻ നായർ, എ.അബ്ദുൽ റഹ്മാന്‍, ടി.ഇ.അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന്, പി.എ.അഷ്‌റഫലി, ബാലകൃഷ്ണ വോർ കുട്‌ലു, അഡ്വ: വിനോദ് കുമാർ , എൻ എ അബൂബക്കർ,കുഞ്ഞി കണ്ണൻ, കല്ലഗ ചന്ദ്രശേഖര റാവു , നാഷണൽ അബ്ദുല്ല, അഹ്മദലി കുമ്പള, ഉബൈദുള്ള കടവത്ത്, ആര്‍.ഗംഗാധരൻ ,ഹാഷിം കടവത്ത്, മാഹിന്‍ കേളോട്ട്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി ചായിന്റടി, കരിവെള്ളൂര്‍ വിജയൻ , കെ.ഖാലിദ്, സി വി ജയിംസ്, കേശവ പ്രസാദ്, കെ വാരിജാക്ഷൻ, എം എച്ച് ജനാർധനൻ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. എ.എ ജലീൽ നന്ദി പറഞ്ഞു.
കാസര്‍ഗോഡ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കരുൺ താപ്പ (ചെയർമാൻ), എൽ .എ. മഹ്മൂദ് ഹാജി (കൺവീനർ ), എ.എ. ജലീൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
keywords : kasaragod-udf-convention-chekalam-mla-na-nellikkunnu
keywords : kasaragod-udf-convention-chekalam-mla-na-nellikkunnu

Post a Comment
0 Comments