Type Here to Get Search Results !

Bottom Ad

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍


കരിപ്പൂര്‍: (www.evisionnews.in) അബൂദാബിയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശിയായ യത്രക്കാരനില്‍നിന്ന്  3.5 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഫാനിന്റെ ബാറ്ററിക്കുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. വ്യാഴാഴ്ച പുലര്‍ച്ചെ 3.45ന് ഇത്തിഹാദ് വിമനത്തില്‍ അബൂദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവളളി സ്വദേശി അബ്ദുള്‍ നാസര്‍(39)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇതിന് ഒരു കോടി രണ്ട് ലക്ഷം രൂപ വിലവരും.

കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രിവന്റീവ് വിഭാഗം കരിപ്പൂരിലെത്തിയിരുന്നത്. 

ബാഗ് കസ്റ്റഡിയിലെടുത്ത് തുറന്ന് പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടത്. ബാഗിലുണ്ടായിരുന്ന ബാറ്ററിക്ക് പ്രവര്‍ത്തിക്കുന്ന ഫാനിന്റെ ബാറ്ററിമാറ്റി സ്വര്‍ണക്കട്ടികളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. എക്‌സറെ പരിശോധനയില്‍ കാണാന്‍ കഴിയാത്ത വിധമാണ് ഒളിപ്പിച്ചിരുന്നത്. 250 ഗ്രാം വീതമുളള 14 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ചിരുന്നത്. ഗ്രീന്‍ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഇയാളെ ഗേറ്റില്‍ തടയുകയും ബാഗേജ് തുറന്നു പരിശോധിക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കരിയാറാണ് പിടിയിലായ അബ്ദുള്‍ നാസര്‍. 20,000 രൂപയും വിമാന ടിക്കററുമാണ് ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്.

keywords: karipur-airport-gold-of-one-core-captured

Tags

Post a Comment

0 Comments

Top Post Ad

Below Post Ad