ജിദ്ദ (www.evisionnews.in): സൗദിയില്‍ പെട്രോ കെമിക്കല്‍ കമ്പനിയില്‍ ശനിയാഴ്ച 11.40ഓടെ രാവിലെയുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികളും മംഗളൂരു സ്വദേശികളടക്കം 15 പേര്‍ മരിച്ചു. സൗദിയിലെ ജുബൈല്‍ യുണൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയിലാണ് തീപിടുത്തം.
തൊടുപുഴ സ്വദേശിയായ ബെന്നി വര്‍ഗീസ് (38), ലൈജു മുരിങ്ങത്തേരി, ഡാനിയേല്‍ എന്നിവരാണ് മരിച്ച മലയാളികളെന്നാണ് ആദ്യ വിവരം. മംഗളൂരു സ്വദേശികളായ ഭാസ്‌കര്‍ ബജ്‌പെ, വിന്‍സെന്റ് നീര്‍മാര്‍ഗ, അഷ്‌റഫ് അളയങ്കാടി, ഭാസ്‌കര പൂജാരി തുടങ്ങിയവരാണ് മരിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മംഗളൂരു സ്വദേശികളായ മറ്റു നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടുത്തത്തില്‍ 11 പേര്‍ക്ക് പരുക്കുകളേറ്റതായും സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ ഏഴ് പേര്‍ ഇന്ത്യാക്കാരാണ്. അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതിനിടയിലാണ് ദുരന്തമുണ്ടായത്.

Post a Comment
0 Comments