കണ്ണൂര്‍ (www.evisionnews.in): കൂത്തുപറമ്പ് മാനന്തേരിയില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇ.പി ജയരാജന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. അക്രമണത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പരുക്കേറ്റ പുരുഷു, രമേശന്‍, വിജേഷ് എന്നീ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Post a Comment
0 Comments