കാസര്‍കോട്:(www.evisionnews.in)യു .ഡി.എഫ്.സര്‍ക്കാര്‍ നടപ്പാക്കിയ വികസന ,ക്ഷേമ, കാരുണ്യ പദ്ധതികളും, ജനപക്ഷ നിലപാടുകളും വിശദീകരിക്കുന്നതിന് ഏപ്രീല്‍ 11ന് തിങ്കളാഴ്ച 2 മണിക്ക് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന പൊതുയോഗവും,കാസര്‍കോട് നിയോജക മണ്ഡലം-ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിന് ഏപ്രീല്‍ 16ന് ഉച്ചക്ക് 2 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന കണ്‍വെന്‍ഷനും വിജയിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം യു.ഡി.എഫ്.ലൈസണ്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.എല്‍.എ.മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു.കെ. നീലകണ്ഠന്‍ ഉല്‍ഘാടനം ചെയ്തു.കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു.
സി.ടി.അഹമ്മദലി, എന്‍.എ.നെല്ലിക്കുന്ന്, എ.അബ്ദുള്‍ റഹിമാന്‍, ടി.ഇ.അബ്ദുല്ല, പി.എ.അഷ്‌റഫലി, സി.വി.ജെയിംസ്,കരിവെള്ളൂര്‍ വിജയന്‍, ആര്‍.ഗംഗാധരന്‍, എ.എ.ജലീല്‍, മാഹിന്‍ കേളോട്ട്, സജി സെബാസ്റ്റ്യന്‍, എം.എച്ച്.ജനാര്‍ദ്ധനന്‍, ഉബൈദുള്ള കടവത്ത്, നാഷണല്‍ അബ്ദുല്ല, ഷിജു ജോര്‍ജ്, കെ.ഖാലിദ്, എ.എം.കടവത്ത്, ജി.നാരായണന്‍, ബി.കെ.അബ്ദുള്‍ സമദ്, പുരുഷോത്തമന്‍ നായര്‍, എ.എസ്.അഹമ്മദ്, രാമപട്ടാളി, എ.എ.അബ്ദുള്‍ റഹിമാന്‍, ജോസ് ജോസഫ്, ടി.എം.ഇഖ്ബാല്‍, കെ.വാരിജാക്ഷന്‍, എ.കെ.ശങ്കര്‍, എം രാജീവന്‍ നമ്പ്യാര്‍, മുഹമ്മദ് സാലി പ്രസംഗിച്ചു.

Post a Comment
0 Comments