ആലപ്പുഴ (www.evisionnews.in): മത്സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും സ്വതന്ത്രയായി മത്സരിക്കാന്‍ ശോഭനാ ജോര്‍ജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്ന് പിന്‍വലിപ്പിക്കുകയായിരുന്നു. ഇത്തവണയും പരിഗണിക്കപ്പെടാതെ പോയതാണ് ശോഭനയെ ചൊടിപ്പിച്ചത്. തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ശോഭന പറഞ്ഞു.
അതേസമയം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ശോഭന വോട്ടു തേടിത്തുടങ്ങി. മിഷന്‍ ചെങ്ങന്നൂരിന്റെ ചെയര്‍പേഴ്സണ്‍ കൂടിയായ ശോഭന ജോര്‍ജ് ഏറെ നാളായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്. കെട്ടി വയ്ക്കുന്നതിനുള്ള പണം മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നുമാണ് ശേഖരിക്കുകയെന്നും ശോഭന അറിയിച്ചു.

Post a Comment
0 Comments