Type Here to Get Search Results !

Bottom Ad

വീണ്ടും 'സെല്‍ഫി മരണം'; ഹൈദരാബാദില്‍ വിദ്യാര്‍ത്ഥി പാറയില്‍നിന്ന് വീണു മരിച്ചു


ഹൈദരാബാദ്: (www.evisionnews.in) പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം കുടുംബാംഗങ്ങളുമായി ഹൈദരാബാദ് മൃഗശാലയിലെത്തിയ 16 വയസുകാരന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാറയില്‍ നിന്ന് വീണു മരിച്ചു. ബീഹാര്‍ സ്വദേശിയായ മഞ്ജീദ് ചൗധരിയാണ് മൃഗശാലയിലെ റോക്ക് ഫൗണ്ടന് മുകളില്‍ നിന്ന് വീണ് മരിച്ചത്. 10-ാം ക്ലാസ് പരീക്ഷക്ക് ശേഷം സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമൊപ്പം മൃഗശാലയിലെത്തിയതായിരുന്നു. 

സെല്‍ഫി എടുക്കുന്നതിനായി പൊക്കമുള്ള റോക്ക് ഫൗണ്ടന് മുകളില്‍ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കാലുതെറ്റി താഴെ വീണ മഞ്ജീദിന് ശരീരത്തിന് പുറത്ത് പരുക്കൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒസ്മാനിയ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.

അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്ടര്‍ ചെയ്തു. കഴിഞ്ഞ മാസം ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ചെന്നൈയില്‍ മരിച്ചിരുന്നു. ലോകത്തിലെ സെല്‍ഫി മരണങ്ങളില്‍ പകുതിയും ഇന്ത്യയിലാണ് സംഭവിക്കുന്നത്.

keywords; selfi-murder-haiderabad-rock-lies

Tags

Post a Comment

0 Comments

Top Post Ad

Below Post Ad