Type Here to Get Search Results !

Bottom Ad

മില്ലത്ത് സാന്ത്വനം സൌത്ത് ചിത്താരിയുടെ വാട്ടര് കൂളര്‍- കുടിവെള്ള പദ്ധതി സ്ഥാപിച്ചു



കാഞ്ഞങ്ങാട്:(www.evisionnews.in) രാഷ്ട്രീയം എന്നാല്‍ ജന സേവനം ആണെന്നും, സഹ ജീവികളോടുള്ള കാരുണ്യവും ആണ് എന്ന് പഠിപ്പിച്ച മഹാനായ ഹാജി മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ നാമധേയത്തില്‍ രൂപീകൃതമായി സംസ്ഥാന തലത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി ശാഖ കാഞ്ഞങ്ങാട് നഗരസഭയില്‍ വാട്ടര് കൂളര്‍ സ്ഥാപിച്ചു .

കൊടും വേനലില്‍ വിവിധ ആവശ്യങ്ങള്ക്കായി നഗരസഭാ  കയറി ഇറങ്ങുന്ന നൂറു കണക്കിന് ആളുകള്ക്ക് ഒരു ആശ്വാസം ആയിരിക്കും വാട്ടര് കൂളര്‍ പദ്ധതി .
നഗരസഭാ ചെയ്ര്മന്‍ രമേശന്റെയും , വൈസ് ചെയര് പെര്‌സാന്‍ സുലൈഖയുടെയും സാന്നിധ്യത്തില്‍ നഗരസഭാ സെക്രടറി സനല്‍ കുമാര്‍ പദ്ധതി ഉത്ഘാടനം ചെയ്തു . ഇര്ശാദ് ചിതരിയുടെ അധ്യക്ഷതയില്‍ ചേര്ന്ന യോഗത്തില്‍ ബഷീര് ചിത്താരി സ്വാഗതവും , റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു . അബ്ദുല്‍ ഖാദര്‍ ചിത്താരി , മുഹമ്മദ് കുഞ്ഞി വനിയംപര , നാസര് ചിത്താരി , നബീല്‍ ചിത്താരി , സമീര് ബേകള്‍ , അബൂബക്കര്‍ പൂച്ചക്കാട് , നബീല്‍ വനിയംബാര , മജീദ് ചിത്താരി , അനവര്‍വനിയംബാര , നബീല്‍ അതിഞ്ഞാല്‍ എന്നിവര് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad