മുംബൈ (www.evisionnews.in): രാജ്യത്ത് വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് പരിഹാരം നിര്‍ദ്ദേശിച്ച് ബോളിവുഡ് താരം രാഖി സാവന്ത്. വീടുകളില്‍ സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്നാണ് താരം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചത്. മുംബൈയില്‍ ഒരു പത്ര സമ്മേളനത്തിനിടെയാണ് രാജ്യത്തെ 'ചിന്തിപ്പിച്ച' പ്രസ്താവനയുമായി രാഖി സാവന്ത് രംഗത്തെത്തിയത്.
രാജ്യത്ത് ഭാരത് മാതാ ശ്ലോകം ഉരുവിടുന്നതിനേക്കാള്‍ പ്രധാന്യമുള്ള കാര്യമാണ് സീലിംഗ് ഫാന്‍ നിരോധിക്കേണ്ടതെന്നും രാഖി സാവന്ത് പറഞ്ഞു. രാജ്യത്ത് നിത്യേന നിരവധി പെണ്‍കുട്ടികളാണ് സിംലിംഗ് ഫാനുകളില്‍ തൂങ്ങി മരിക്കുന്നത്. അതുകൊണ്ട് ആത്മഹത്യ തടയുക എന്ന ലക്ഷ്യത്തില്‍ രാജ്യത്തെ വീടുകളില്‍ നിന്നും സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് രാഖി സാവന്ത് പറഞ്ഞു. സീലിംഗ് ഫാനുകള്‍ക്കു പകരം ടേബിള്‍ ഫാനുകളോ എയര്‍ കണ്ടീഷണറുകലോ ഉപയോഗിക്കണം. നിങ്ങള്‍ നിങ്ങളുടെ മക്കളെ സ്നേഹിക്കുന്നുവെങ്കില്‍ അവര്‍ക്കു വേണ്ടി വീട്ടില്‍ നിന്നും സീലിംഗ് ഫാനുകള്‍ മാറ്റണമെന്നും രാഖി പറഞ്ഞു. പ്രത്യുഷ ബാനര്‍ജിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാഖി ആവശ്യപ്പെട്ടു.
Keywords: National-news-bollywood
Post a Comment
0 Comments