Type Here to Get Search Results !

Bottom Ad

യുഎഇയില്‍ ശക്തമായ മഴയും പൊടിക്കാറ്റും, പ്രവാസിയുടെ വിഷു മഴയില്‍


ദുബായ്: (www.evisionnews.in) ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേയ്ക്ക് യുഎഇയില്‍ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത. ബുധനാഴ്ച പുലര്‍ച്ചെ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലാണ്. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് അബുദാബി, ദുബായ് ഉള്‍പ്പടെയുള്ള എമിറേറ്റുകളില്‍ ശക്തമായ മഴയുണ്ടാകും.

ലിവ, മദാനത്ത് സയീദ്, അല്‍ റുവൈസ് തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായി മഴ പെയ്യും. ഷാര്‍ജ എമിറേറ്റിലും മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ എമിറേറ്റുകളില്‍ വ്യാഴാഴ്ച മുതലാണ് മഴ ശക്തമാവുക. യുഎഇയില്‍ മാത്രമല്ല സൗദി അറേബ്യയിലും ഖത്തറിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംസ് ) അറിയിച്ചു.

keywords: uae-strong-rain-and-wind-vishu-can't-celebrate

Tags

Post a Comment

0 Comments

Top Post Ad

Below Post Ad