Type Here to Get Search Results !

Bottom Ad

നരഹത്യാശ്രമം: ആറു ബി.ജെ.പിക്കാര്‍ക്കെതിരെ കുറ്റപത്രം


കാഞ്ഞങ്ങാട്: (www.evisionnews.in) വീട്ടില്‍ അതിക്രമിച്ചു കയറി സി.പി.എം പ്രവര്‍ത്തകനായ വൃദ്ധനെ അക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

2015 ആഗസ്ത് 30ന് പുല്ലൂര്‍ പേരൂരിലെ സി.എച്ച്.രാമനെ (65) വീട്ടില്‍ അതിക്രമിച്ചുകയറി സംഘം ചേര്‍ന്നാക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ വാഴക്കോട് ശിവജി നഗറിലെ ടി.കെ.സുനില്‍(31), പേരൂര്‍ കാലിച്ചാമരത്തെ ടി.സജു(19), വാഴക്കോട് മോഹനന്‍(43),  അജിത്ത്(22), കെ.സുമേഷ്(22), കോട്ടപ്പാറയിലെ കുഞ്ഞിക്കണ്ണന്‍ എന്ന മണി(20) എന്നിവര്‍ക്കെതിരെയാണ് സംഘം ചേരല്‍, ഗൂഢാലോചന, നരഹത്യാശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് അമ്പലത്തറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒന്നാംപ്രതി സുനില്‍ ആറാംപ്രതി കുഞ്ഞിക്കണ്ണന്‍ എന്ന മണി എന്നിവര്‍ ഒളിവിലാണെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

keywords: court-verdict-against-bjp-6-case

Post a Comment

0 Comments

Top Post Ad

Below Post Ad