Type Here to Get Search Results !

Bottom Ad

ലയണ്‍സ് ക്ലബ്ബ് വീട് നിര്‍മിച്ചുനല്‍കി


വെള്ളരിക്കുണ്ട്‌: (www.evisionnews.in) ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലോത്തെ ചുമട്ടുതൊഴിലാളി വര്‍ഗീസിനു വീട് നിര്‍മിച്ചുനല്‍കി. വീടില്ലാത്തവര്‍ക്ക് വീട് എന്ന ലയണ്‍സ് ക്ലബ്ബിന്റെ മുദ്രാവാക്യത്തിന്റെ ഭാഗമായാണ് വീട് നല്‍കിയത്. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ.വി.സുജിത് വീടിന്റെ താക്കോല്‍ വര്‍ഗീസിനു കൈമാറി. 

ക്ലബ് പ്രസിഡന്റ് ഷാജി വെള്ളംകുന്നേല്‍ അധ്യക്ഷത വഹിച്ചു. സണ്ണി മൂത്തോലി, ടോമി കാഞ്ഞിരമറ്റം, ജെറ്റോ ജോസഫ്, ജെസി ബേബി, മെര്‍ളി ജെറ്റോ, ലിസി ഷാജി, ഒ.ജെ.ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഹായവിതരണവും കുടുംബസംഗമവും നടത്തി.

keywords: lion-club-house-build-contribution

Post a Comment

0 Comments

Top Post Ad

Below Post Ad