മലപ്പുറം: (www.evisionnews.in) കേരളത്തിലെ ക്ഷേത്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നടത്തുന്ന വെടിക്കെട്ടുകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരള യുക്തിവാദി സംഘം. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി കൊടുത്തതില്‍ ആഭ്യന്തര മന്ത്രിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് കരുതുന്നതായും യുക്തിവാദി സംഘം മുഖ്യ രക്ഷാധികാരി യു കലാനാഥന്‍ ആരോപിച്ചു.
ആരാധനയുടെ പേരില്‍ ക്ഷേത്രങ്ങളില്‍ നടപ്പാക്കുന്ന ദുരാചാരങ്ങളെ ചവിട്ടി പുറത്താക്കേണ്ട കാലം എന്നേ അതിക്രമിച്ചു. വെടിക്കെട്ട് ദുരന്തത്തില്‍ ഇനിയും ഭക്തര്‍ മരിക്കാതിരിക്കണമെങ്കില്‍ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടണം. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നവര്‍ തലയും തലച്ചോറും ഇല്ലാത്തവരാണ്. ലാനാഥന്‍ പറഞ്ഞു.
keywords: kalanadan-atheist-against-temple-worship
Post a Comment
0 Comments