Type Here to Get Search Results !

Bottom Ad

ട്യൂബ് ലൈറ്റുകള്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) ഉത്സവാഘോഷത്തോടനുബന്ധിച്ച് റോഡരികില്‍ സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരിലെ ആസിഫി(22)നെയാണ് കാസര്‍കോട് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബെദ്രടുക്കയിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്‍ തകര്‍ത്ത കേസിലാണ് അറസ്റ്റ്. ഏപ്രില്‍ മൂന്നിന് രാത്രിയാണ് സംഭവം. സംഭവശേഷം ഒളിവില്‍പോയ പ്രതിയെ തിങ്കളാഴ്ച ആരിക്കാടിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.  ഈ കേസില്‍ മൊഗ്രാല്‍പുത്തൂരിലെ സമീറി(28)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

keywords: tube-liglht-damage-one-arrest

Post a Comment

0 Comments

Top Post Ad

Below Post Ad