Type Here to Get Search Results !

Bottom Ad

മദ്യവര്‍ജനം എല്‍ഡിഎഫ് അജണ്ട; വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് എല്‍ഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം:(www.evisionnews.in) അഞ്ചുവര്‍ഷത്തിനിടെ 25 ലക്ഷം പേര്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്ക് പരിരക്ഷ, പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി തുടങ്ങിയ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മദ്യവര്‍ജനമാണ് എല്‍ഡിഎഫ് അജണ്ടയെന്നും ഇതിനായി സാക്ഷരതാ പ്രസ്ഥാനം പോലെ ജനകീയ പ്രസ്ഥാനമുണ്ടാക്കുമെന്നും പ്രകടന പത്രിക പറയുന്നു.

കേരളത്തിന്റെ തനതായ വളര്‍ച്ചയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്ന് പ്രകടന പത്രിക അവകാശപ്പെടുന്നു. 35 ഇന കര്‍മ്മ പദ്ധതികളും അതിനെ അടിസ്ഥാനമാക്കിയുള്ള 600 നിര്‍ദേശങ്ങളുമാണ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍

25 ലക്ഷം പേര്‍ക്ക് തൊഴില്‍. ഐടി മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴില്‍, കൃഷി ചെറുകിട വ്യവസായം തുടങ്ങിയവയില്‍ 15 ലക്ഷം തൊഴില്‍
വര്‍ഷം തോറും 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ധനസഹായം
ഐടി പാര്‍ക്ക് വിസ്തൃതി വര്‍ധിപ്പിക്കും
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 24 ലക്ഷമാക്കും
പൊതുമേഖല ലാഭത്തിലാക്കും
പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കും
കെല്‍ട്രോണ്‍ പുനരാരംഭിക്കും
കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ തുടങ്ങും.
ആധുനിക കൃഷിയില്‍ പരിശീലനം നല്‍കും.
റബറിന്റെ റീബ്രാന്‍ഡിങ് സബ്സിഡി ഹെക്ടറിന് ഒരു ലക്ഷമായി ഉയര്‍ത്തും.
റബര്‍ ഇറക്കുമതി നിയന്ത്രിക്കും.
അഞ്ച് വര്‍ഷം വിലക്കയറ്റമില്ലാത്ത പൊതുവിപണി
പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കും
അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കും
2500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം സാധ്യമാക്കും
ഗ്രാമീണ റോഡുകള്‍ക്ക് ാെറ്റത്തവണ പുനരുദ്ധാരണ പദ്ധതി
മൂന്ന് മെഡിക്കല്‍ കോളേജുകളുടെ നിലവാരം കൂട്ടും
എല്ലാവരും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍
ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡം കൊണ്ടുവരും
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരി
മദ്യത്തിനെതിരെ സാക്ഷരതാ പ്രസ്ഥാനം മോഡലില്‍ പ്രചരണം
സര്‍ക്കാര്‍ സംബന്ധമായ പരാതികള്‍ക്ക് 30 ദിവസത്തിനകം തീര്‍പ്പ്
ദേശീയ ജലപാത പൂര്‍ത്തിയാക്കും
ആധുനിക ലബോറട്ടറി ഗവേഷണ കേന്ദ്രം സ്ഥാപിക്കും
ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad