തിരുവനന്തപുരം: (www.evisionnews.in) ഇന്ത്യയിലെ ആദ്യ ഐ.ടി. പാര്‍ക്ക് തിരുവനന്തപുരത്ത് ആരംഭിച്ചത് ഇടതുസര്‍ക്കാരാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മനസിലാകുമെന്ന് മുഖ്യമന്ത്രിക്ക് വി.എസ് അച്യുതാനന്ദന്റെ മറുപടി.വി.എസിന് തുറന്ന കത്തെഴുതിയ മുഖ്യമന്ത്രിക്ക് ഫെയ്‌സ്ബുക്കിലൂടെയാണ് വി.എസ് മറുപടി നല്‍കിയത്.കമ്പ്യൂട്ടറുകളെ ദുര്‍ഭൂതം എന്ന് വിശേഷിപ്പിച്ച വി.എസ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളുടെ ശക്തി തിരിച്ചറിഞ്ഞത് നന്നായെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.
28,000 മലയാളികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ജോലി ലഭിച്ച ഇന്‍ഫോപാര്‍ക്ക് ആക്രി വിലയ്ക്ക് സ്മാര്‍ട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോഴത്തെ ഐ.ടി വികസനത്തെപ്പറ്റി വാചാലനാകുന്നതും താന്‍ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാള്‍ ചര്‍മശക്തി ഉള്ളത് കൊണ്ടാണെന്നും വി.എസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹത്തിന് എല്ലാറ്റിനും എന്ന പോലെ ഐ.ടിയും ഒരു വില്പന ചരക്കാണെന്നും പോസ്റ്റിലുണ്ട്.
Post a Comment
0 Comments