Type Here to Get Search Results !

Bottom Ad

ടൂത്ത് പേസ്റ്റുപയോഗിച്ച് വായ പൊള്ളി; പിതാവും മക്കളും ആശുപത്രിയില്‍


പയ്യന്നൂര്‍: (www.evisionnews.in) നൂറ് ശതമാനവും വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പേസ്റ്റുപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് വായ പൊള്ളിയ പിതാവും മക്കളും ആശുപത്രിയില്‍. 

തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ ടൈലര്‍ മഞ്ഞ സതീശന്‍(43), മക്കളായ ശിബിദാസ്(15), ശിവപ്രിയ(13) എന്നിവരെയാണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസങ്ങള്‍ക്കുമുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പയ്യന്നൂരിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍നിന്നാണ് 2015 ഡിസംബര്‍ മുതല്‍ 2017 നവംബര്‍ വരെ കാലാവതിയുള്ള പേസ്റ്റ് വാങ്ങിയത്. ഇതുപയോഗിച്ച് രണ്ടുദിവസം പല്ലു തേച്ചതോടെയാണ് വായ പൊള്ളിയതെന്ന് ഇവര്‍ പറയുന്നു.

keywords: tooth-paste-use-heet-hospital-payannur

Post a Comment

0 Comments

Top Post Ad

Below Post Ad