കോഴിക്കോട് (www.evisionnews.in): ഗുരുവായൂരപ്പന്‍ കോളജിലെ വിശ്വ വിഖ്യാത തെറി എന്ന മാഗസിനെതിരെ എ.ബി.വി.പി നല്‍കിയ പരാതിയില്‍ കസബ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാഗസീനിലുള്ളതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രാജ്യദ്രോഹക്കുറ്റവും മതസ്പര്‍ധയും ആരോപിച്ച് ഏപ്രില്‍ നാലിനാണ് എ.ബി.വി.പി പ്രവര്‍ത്തകരായ സി. ശ്രീജിത്ത്, ഇ.കെ ഹരിപ്രസാദ് വര്‍മ്മ, കെ.ടി ശ്യാംശങ്കര്‍, പി. വൈശാഖ്, ടി. സായൂജ്യ, എന്നിവര്‍ കസബ പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ ഈ മാഗസിന്‍ ചുട്ടെരിച്ചു രംഗത്തുവന്ന പ്രവര്‍ത്തകരാണ് പരാതിക്കു പിന്നിലും. മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് പോലീസ് നിയമോപദേശം തേടി. കൂടാതെ മാഗസിന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് രേഖാമൂലം വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment
0 Comments