ചെങ്കള:(www.evisionnews.in) ചെങ്കള ശാഖ എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിത്ത ഓള്‍ഡ് ഈസ് ഗോള്‍ഡ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഴയ തലമുറയെയും പുതിയ തലമുറയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടി വ്യതസ്ഥത പുലർത്തി . ഫ്ലെക്സ് ഒഴിവാക്കി നിർമിച്ച ഓല പന്തലും പ്രവേശന കവാടവും ശ്രദ്ധേയമായി
തിങ്കളാഴ്ച രാവിലെ ബദരിയ അബ്ബാസ് ഹാജി പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉല്‍ഘാടനം ചെയ്തു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എക്‌സിബിഷന്‍ ഹാളിന്റെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് അദ്ദേഹവും അതിഥികളും എക്‌സിബിഷന്‍ ഹാള്‍ സന്ദര്‍ശിച്ചു. വേദിക്കരികിലായ കണക്ടിംഗ് ജനറേഷന്‍ എന്ന പേരില്‍ ഇന്റര്‍വ്യൂ ഡെസ്‌ക് സംഘാടകര്‍ ഒരുക്കിയിരുന്നുഎംഎസ്എഫ് ചെങ്കള ശാഖ പ്രസിഡന്റ് ഖാലിദ് ഷാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഇന്റര്‍വ്യൂ ചെയ്തു.
വൈകുന്നേരം നടന്ന ആദരിക്കല്‍ ചടങ്ങ് ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാ ടനം ചെയ്തു. മുതിര്‍ന്ന മുസ്ലിംലീഗ് നേതാവ് ഹമീദലി ഷംനാടിനെ ചെര്‍ക്കളം അബ്ദുല്ല ആദരിച്ചു. അതേ വേദിയില്‍ വെച്ച് ചെങ്കളയിലെ 22 ഓളം പഴയ തലമുറയില്‍ പെട്ട വ്യക്തികളെ സംഘടനകള്‍ ആദരിച്ചു. എംസി ഖമറുദ്ദീന്‍, സിടി അഹമ്മദലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മാഹിന്‍ കേളോട്ട്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യു.കെ. യൂസഫ്, ഹാഷീം ബബ്രാണി, ഉസാം പള്ളങ്കോട്, ഇബ്രാഹിം പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ശാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.
രാത്രി ഇശല്‍ വിരുന്ന് നടന്നു . എരിഞ്ഞോളി മൂസ, വിളയില്‍ ഫസീല, ഇസ്മയില്‍ തളങ്കര, ഹനീഫ് ചെങ്കള, റിയാസ് പട്ടുറുമാല്‍ തുടങ്ങിയ പ്രമുഖര്‍ ഗാനങ്ങള്‍ ആലപിച്ചു. പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ യും ഗാനങ്ങള്‍ ആലപിച്ചത് സദസിനെ ആവേശത്തിലാക്കി.

Post a Comment
0 Comments