Type Here to Get Search Results !

Bottom Ad

സേവന വാരത്തോടെ എസ്.വൈ.എസ് സ്ഥാപക ദിനാചരണം തുടങ്ങി


കാസര്‍കോട്: (www.evisionnews.in) സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ  അറുപത്തിരണ്ടാമത് സ്ഥാപകദിനാഘോഷം ജില്ലയിലെങ്ങും സമുചിതമായി ആഘോഷിച്ചു. ഓഫീസുകള്‍ക്ക് മുമ്പില്‍ പതാക ഉയര്‍ത്തിയും പ്രകടനം നടത്തിയും മധുര വിതരണം ചെയ്തും  പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കാളികളായി.
   വാര്‍ഷിക  ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 400 യൂണിറ്റുകളില്‍ പ്രവര്‍ത്തകരുടെ 20,000 തൊഴില്‍ ദിനങ്ങള്‍ നാടിന് സേവനമായി സമര്‍പ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രവര്‍ത്തകരുടെ ഒരു ദിവസം സേവന മേഖലയില്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ  ഒരാഴ്ചക്കാലം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും. പൊതു സ്ഥലങ്ങള്‍, ആരാധാനാലയ-ഓഫീസ് പരിസര ശുചീകരണം, പ്ലാസ്റ്റിക്ക് നിര്‍മാജനം, കുടിവെള്ള സൗകര്യമൊരുക്കല്‍, റോഡ്, ഓവ് ചാല്‍, ബസ്സ് വെയ്റ്റിംഗ് ഷെഡ് നിര്‍മാണം, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
   ആഘോഷത്തിന്റെ ഭാഗമായി ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബദിയടുക്ക കന്യാന യൂണിറ്റിലും ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാല്‍ മഞ്ചേശ്വരം ഹോസങ്കടി യൂണിറ്റിലും പുത്തിഗെ മുഹിമ്മാത്ത് ക്യാമ്പസില്‍ മുഹിമ്മാത്ത് പ്രധാന മുദരിസ് വെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരും പതാക ഉയര്‍ത്തി. രിഫാഇ നഗറില്‍ ജില്ലാ ഉപാധ്യക്ഷന്‍മാരായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി എന്നിവര്‍ നേതൃത്വം നല്‍കി.

keyword-sys-ksd

Post a Comment

0 Comments

Top Post Ad

Below Post Ad