കാസര്‍കോട്: (www.evisionnews.in) വീടിന് സമീപം വലിയ ശബ്ദം പുറപ്പെടുവിച്ച് ബൈക്കോടിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. തെക്കില്‍ പള്ളത്തുങ്കാലിലെ എ. അബ്ദുല്‍ ലത്തീഫി(37)നാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 22ന് ഉച്ചക്കാണ് സംഭവം. ലത്തീഫിന്റെ പരാതിയില്‍ പള്ളത്തുങ്കാലിലെ കലന്തര്‍ ഷഫീഖിനെതിരെയാണ് കേസ്.
keywords: bike-fellow-assault
Post a Comment
0 Comments