Type Here to Get Search Results !

Bottom Ad

നഗരമധ്യത്തില്‍ അഗ്നിബാധ; ഫയര്‍ഫോഴ്‌സ് വന്‍ദുരന്തം ഒഴിവാക്കി.


കാസര്‍കോട്: (www.evisionnews.in)പ്രസ്സ്‌ക്ലബ്ബ് ജംഗ്ഷന് സമീപത്തെ പ്രസ്റ്റീജ് സെന്റര്‍ വ്യാപാര സമുച്ചയത്തില്‍ അഗ്നിബാധ. ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്രിന്റിംഗ് സ്ഥാപനത്തിലാണ് വരാന്തയില്‍ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകളില്‍ നിന്ന് തീകടമുറിയിലേക്ക് പടര്‍ന്നത്. സ്ഥാപനത്തിലെ പ്രിന്ററും,എ.സി യും അടക്കമുള്ള ഉപകരണങ്ങള്‍ കത്തി നശിച്ചു. ഫയര്‍ഫോഴസ് എത്തി തീയണച്ച് വന്‍ദുരന്തം ഒഴിവാക്കി. ചെങ്കളയിലെ സിറാജിന്റേതാണ് അഗ്നിക്കിരയായ സ്ഥാപനം.

keyword-fire-ksd-pressclub jn -shoppingcomplex

Post a Comment

0 Comments

Top Post Ad

Below Post Ad