Type Here to Get Search Results !

Bottom Ad

സുശീലയെ സഹായിക്കാൻ ബസ്സുകള്‍ ഓടും.


ചീമേനി:  (www.evisionnews.in) സുശീലയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബസ്സുകള്‍ ഓടും. ചീമേനി കുണ്ട്യത്തെ എം.സുശീല അര്‍ബുദം ബാധിച്ച് ചികിത്സയിലാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച സുശീലയുടെ തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള ചികിത്സാ സഹായ കമ്മിറ്റിക്ക് കൈത്താങ്ങായാണ് ബസ്സുകള്‍ ഓടുന്നത്
ചെറുപുഴ-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ലവിങ് ഗ്രൂപ്പിന്റെ ടി.സി.വൈ. ബസ്സും കുണ്ട്യം-ചെറുവത്തൂര്‍ റൂട്ടിലോടുന്ന പുഞ്ചിരി ബസ്സുമാണ് സുശീലയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഓടുന്നത്. 25-ന് ലവിങ് ഗ്രൂപ്പിന്റെ ടി.സി.വൈ. ബസ്സും 27-ന് പുഞ്ചിരി ബസ്സും ഓടും. ദിവസവരുമാനത്തിനു പുറമെ തൊഴിലാളികളുടെ വേതനവും ചികിത്സയ്ക്കായി നല്കും
ഇ.എം.എസ്. ഭവനപദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് സുശീലയും അനുജത്തിയും താമസം. സാമ്പത്തിമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാണ് സുശീല. തുടര്‍ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്

Post a Comment

0 Comments

Top Post Ad

Below Post Ad