പരിയാരം: (www.evisionews.in) പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. കാഞ്ഞങ്ങാട് കല്ലംചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രാംദാസിന്റെ ഭാര്യ സിനി (31) ആണ് തിങ്കളാഴ്ച്ച രാവിലെ ഏഴു മണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
ഇക്കഴിഞ്ഞ 21ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രില്‍ സിനി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകി. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാവുകയും സിനിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ യുവതിക്കൊപ്പം ഭര്‍ത്താവ് മാത്രമാണുണ്ടായിരുന്നത്. കുഞ്ഞ് ആശുപത്രിയില്‍ സുഖമായിരിക്കുന്നു. കരുണാകരന്‍ നാരായണി ദമ്പതികളുടെ മകളാണ് സിനി. അശ്വിന്‍ മൂത്തമകനാണ്. സഹോദരങ്ങള്‍: സത്യന്‍, സുമ.
Post a Comment
0 Comments