Type Here to Get Search Results !

Bottom Ad

മാനിഷാദ സ്‌നേഹസാഗരം കാസര്‍കോട്‌ മണ്ഡലം തല പ്രചരണം ആരംഭിച്ചു


കാസര്‍കോട്‌(www.evisionnews.in):സുന്നി മഹല്ല് ഫെഡറേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29 വെള്ളിയാഴ്ച 3 മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന അസഹിഷ്ണുതക്കെതിരെ മാനിഷാദ സ്‌നേഹസാഗരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണജാഥയും പഞ്ചായത്ത് തല സന്ദേശയാത്രയും  രാവിലെ 10 മണിക്ക് ചെര്‍ക്കളയില്‍ നിന്ന് ആരംഭിച്ചു.ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ജാഥാ നായകന്‍ സി.അഹ്മദ് മുസ്ല്യാര്‍ക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന സന്ദേശയാത്ര ഇന്ന് വൈകുന്നേരം ചെങ്കള നാലാംമൈല്‍ പരിസരത്ത് 5.30 ന് സമാപിക്കും.
ചെര്ക്കള ടൗണ്‍ മസ്ജിദ് പരിസരത്ത് നടന്ന ഉദ്ഘാടച്ചടങ്ങില്‍ വൈസ് ക്യാപ്റ്റന്‍ എം.എ.എച്ച് മഹമൂദ് ചെങ്കള സ്വാഗതം പറഞ്ഞു,ഹാരിസ് ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു.സി.പി മൊയ്തു മൗലവി പ്രമേയപ്രഭാഷണം നിര്‍വഹിച്ചു.മുഹമ്മദ് കുഞ്ഞി ചായിന്റടി,സി.എം.എ ഖാദര്‍ ഹാജി ചെര്‍ക്കള,സി.എം മൊയ്തു മൗലവി,സൂപ്പി ബദിയഡുക്ക,,കുഞ്ചാര്‍ മുഹമ്മദ് ഹാജി,ബി.എം.എ ഖാദര്‍ ഹാജി ,എന്‍ എ മുഹമ്മദ് അറന്തോട് ,എ.എസ് അഹമ്മദ് മാന്യ, എം.എ കന്തല്‍ ദാരിമി,ശാകിര്‍ ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad