കാസര്‍കോട്: (www.evisionnews.in) ജനങ്ങളെ വെല്ലുവിളിച്ച് കാസര്‍കോടും സമീപ പഞ്ചായത്തുകളിലും വൈദ്യുത ബന്ദ് അടിച്ചേല്‍പ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡ് അധികൃകരുടെ നീക്കംപാളി. വിദ്യാനഗര്‍ സബ്‌സ്റ്റേഷനിലെ 10എം.ബി.എ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി ശേഷി കൂടിയ 20എം.ബി.എ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ മറവിലാണ് കാസര്‍കോട്ട് വൈദ്യുത ബന്ദ് ഏര്‍പ്പെടുത്താന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ നീക്കം തുടങ്ങിയത്. ഇത് മണത്തറിഞ്ഞ ഇ-വിഷന്‍ ന്യൂസ് സംഭവം വാര്‍ത്തയാക്കിയതോടെ സി.പി.എമ്മും മുസ്ലിം യൂത്ത് ലീഗും, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.അമീനും പ്രശ്‌നം ഏറ്റടുക്കുകയായിരുന്നു. ഇവര്‍ ഞായറാഴ്ച്ച തന്നെ ബോര്‍ഡധികൃതരുടെ തലതിരിഞ്ഞ നയത്തിനെതിരെ പ്രതിഷേധ പ്രസ്താവനകള്‍ പുറത്തിറക്കി. വൈദ്യുത ബന്ദില്‍ നിന്ന് പിന്മാറാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
അതിനിടെ ആവശ്യമെങ്കില്‍ മാത്രമെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് കെ.എസ്.ഇ.ബി ജീവനക്കാരുടെയും കോഴിക്കോട് നിന്നെത്തിയ വിദഗ്ധരുടെയും നേതൃത്വത്തിലാണ് തിങ്കളാഴ്ച്ച രാവിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കല്‍ ജോലി ആരംഭിച്ചു. ഏതാണ്ട് അഞ്ച് ദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാവും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ സബ്‌സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ദിവസവും വൈദ്യുതി മുടങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. ആവശ്യമെങ്കില്‍ മാത്രമെ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്നും അങ്ങനെയുണ്ടെങ്കില്‍ തന്നെ ദിനേന അരമണിക്കൂര്‍ മാത്രമേ വൈദ്യുതി മുടങ്ങുകയുള്ളുവെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
keyword-ksd-electrivuty-off
Post a Comment
0 Comments