മൊഗ്രാൽ പുത്തൂർ :(www.evisionnews.in) ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് മൊഗ്രാൽ പുത്തൂർ സെക്ടറിൽ തുടക്കമായി. മൊഗ്രാൽ പുത്തൂരിൽ 12 കേന്ദ്രങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത് . സമ്മേളനാനുബന്ധമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കഴിഞ്ഞ മാസങ്ങളിലായി യൂണിറ്റു കേന്ദ്രങ്ങളില്‍ നടന്നു വരുന്നു .യൂണിറ്റ് സ്പാര്‍ക്ക്് ക്യാമ്പ്, കുട്ടികളുടെ സമ്മേളനം, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനി സമ്മേളനം, രക്ഷാകര്‍തൃ സമ്മേളനം, സ്മരണിക പ്രകാശനം, കൊളാഷ് പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ് സമാപന സമ്മേളനം നടക്കുക. സമ്മേളന വരവറിയിച്ച് യൂണിറ്റുകളില്‍ ധര്‍മസംഘങ്ങളുടെ നേതൃത്വത്തില്‍ വിവിധ പ്രചരണ പരിപാടികളാണ് നടന്നു വരുന്നത്.
മൊഗ്രാൽ പുത്തൂർ യൂണിറ്റ് സമ്മേളനം നിസാം മജലിന്റെ ആദ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സമിതി അംഗം അബ്ദുൽ റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു , സംസ്ഥാന സെക്രടറി സി എൻ ജാഫർ പ്രമേയപ്രഭാഷണവും , റഫീഖ് സ.അദി ദേലംപാടി , ഷാജഹാൻ സഖാഫി ഏറണാകുളം മുഖ്യ പ്രഭാഷണവും നടത്തി , ഡിവിഷൻ പ്രസിടന്റ്റ് മുഹിയദ്ധീൻ സഖാഫി ,ഷംസീർ സൈനി , തസ്ലീം കുന്നിൽ , സഈദ് സ.അദി കോട്ടകുന്ന് സംസാരിച്ചു , ഹഫിൾ ഫാക്രുദ്ധീൻ ഹദ്ദാദ് തങ്ങള് സമാപന പ്രാര്തനക്ക് നേത്രത്വം നൽകി ,ഉബൈദ് സൈനി മൊഗ്രാൽ പുത്തൂർ സ്വാഗതവും ,ജവാദ് പഞ്ചാം നന്ദിയും പറഞ്ഞു
ഏപ്രിൽ 28,29 തിയ്യതികളിൽ കോട്ടക്കുന്ന് ,മെയ് 6,7 മജൽ , 8,9 ബള്ളൂർ , മെയ് 17 മൊഗർ മെയ് 31 പെരിയടുക്ക എന്നീ യൂണിറ്റുകളും പറപ്പാടി,ചൗക്കി , ചെരങ്കൈ , കുന്നിൽ , കടവത്ത് എന്നീ യൂനിട്ടുകളിലും സമ്മേളനങ്ങൾ നടക്കും ,
വിവിധ യൂനിറ്റുകളിലായി സമസ്ഥാന നേതാക്കളായ എം. അബ്ദുൽ മജീദ് അരിയല്ലൂർ , അബ്ദുൽ റഷീദ് നരികോട് ,സി എൻ ജഹ്ഫർ , അബ്ദുൽ റസാഖ് സഖാഫി , സലാഹുദ്ധീൻ അയൂബി , റഹീം സഖാഫി ചിപ്പാർ , തുടങ്ങിയവർ വിഷയാവതരണം നടത്തും
സംസ്ഥാനത്ത് 6300 കേന്ദ്രങ്ങളില്‍ ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ കാലയളവില്‍ ആണ് സമ്മേളനങ്ങള്‍ നടക്കുന്നത്




Post a Comment
0 Comments