Type Here to Get Search Results !

Bottom Ad

കോട്ടപ്പുറം ഏരിയ സി എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് കുവൈറ്റ്‌ കമ്മിറ്റി രൂപവല്‍ക്കരിച്ചു


കുവൈറ്റ്‌ സിറ്റി :(www.evisionnews.in) കാരുണ്യത്തിന്റെ കരസ്പര്‍ശമായി കോട്ടപ്പുറം നാടിന്റെ കൈതാങ്ങായിനിലകൊള്ളുന്ന കോട്ടപ്പുറം സി എച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ രണ്ടാമത്തെകമ്മിറ്റി കുവൈത്തില്‍ നിലവില്‍ വന്നു. കുവൈറ്റ്‌  ഫർവാനിയ ഐത്തം ഓടിറ്റോറിയത്തിൽ നടന്ന കമ്മിറ്റി രൂപീകരണ യോഗം സൈനുദ്ദീൻ കടിഞ്ഞിമൂലയുടെ അധ്യക്ഷതയില്‍ കുവൈറ്റ്‌ കെഎം സി സി ചെയർമാൻ സയ്യദ് നാസർ മഷൂർ തങ്ങൾ ഉത്ഘാടനം ചെയ്തു. മുഹാദ്‌ ഇടക്കാവിൽപ്രാര്‍ത്ഥന നടത്തി.മുസ്ലിം ലീഗ് നേതാവ് പി എം എ സലാം മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റിന്റെഭാവി പ്രവർത്തനങ്ങളെ കുറിച്ച് പി എം ച്ച് കുഞ്ഞബ്ദുള്ള വിവരണം നല്കി. യോഗത്തിൽകുവൈത്തിലെ  ട്രസ്റ്റിന്റെ ഇരുപത്തി ഒന്ന് ഡയറക്ടർ ബോർഡ്‌ അംഗങ്ങളെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് മൊയ്തു മൊയ് ലാടം, അനസ് അത്തോളി ശിഹാബ്. , അബ്ദുകോട്ടപ്പുറം  എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു . കബീർ കോട്ടപ്പുറം സ്വാഗതവുംമുജീബ് കോട്ടപ്പുറം നന്ദി പറഞ്ഞു .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad