കാഞ്ഞങ്ങാട് :(www.evisionnews.in) സുന്നി വോയ്‌സ് പ്രചാരണ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച കാസര്‍കോട് ജില്ലയിലെ അഞ്ച് യൂണിറ്റുകള്‍ക്ക് എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി പ്രത്യേക പ്രോത്സാഹന സമ്മാനം അനുവദിച്ചു. ഉദുമ സോണിലെ കുണിയ, കോട്ടിക്കുളം, തൃക്കരിപ്പൂര്‍ സോണിലെ വെള്ളാപ്പ്, മാവിലാകടപ്പുറം മുള്ളേരിയ സോണിലെ കാനക്കോട് യൂണിറ്റുകളാണ് 33 ലേറെ വാര്‍ഷിക വരിക്കാരെ ചേര്‍ത്ത് സമ്മാനത്തിനര്‍ഹരായത്. എല്ലാ യൂണിറ്റുകളും ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ ഉപ്പള സോണ്‍ സംസ്ഥാന കമ്മറ്റിയുടെ പ്രത്യേക പ്രോത്സാഹനത്തിനര്‍ഹത നേടി.
സമ്മാന വിതരണോദ്ഘാടനം കുണിയയില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ഉദുമ സോ പ്രസിഡന്റ് ബി.കെ അഹ്മദ് മുസ്ലിയാര്‍ കുണിയ സോണ്‍ കമ്മറ്റിക്കു വേണ്ടി സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, ജില്ലാ ദഅ്‌വാകാര്യ സമിതി ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ തുടങ്ങിയര്‍ സംബന്ധിച്ചു.
മാവിലാകടപ്പുറം, വെള്ളാപ്പ് യൂണിറ്റുകള്‍ക്ക് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അവാര്‍ഡ് സമ്മാനിച്ചു. അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, നൗഷാദ് മാസ്റ്റര്‍, ജലീല്‍ സഖാഫി മാവിലാടം, അബ്ദു റഹ്മാന്‍ മദനി പട, യൂസുഫ് മദനി ചെറുവത്തൂര്‍, ഇ.ക അബൂബക്കര്‍, യൂസുഫ് മദനി, ഹംസ മിസ്ബാഹി ഓണപ്പടവ്, ജബ്ബാര്‍ പിലാവളപ്പ്, നൗഷാദ് അമാനി നീലമ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുള്ളേരിയ കാനക്കോട് യൂണിറ്റിനുള്ള സമ്മാനം സോണ്‍ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍, കണ്ണവം വിതരണം ചെയ്തു.

Post a Comment
0 Comments