Type Here to Get Search Results !

Bottom Ad

എസ്കെഎസ്എസ്എഫ് അപ്ഡേറ്റ്-16'' കാസറകോഡ് ജില്ല ''ഡെലിഗേറ്റ്സ് മീറ്റ്'' .


കാസര്‍കോട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഏപ്രില്‍ 16ന് തൃക്കരിപ്പൂര്‍ ജെംസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ക്യാമ്പ്. ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍. ശാഖാ, ക്ലസ്റ്റര്‍, മേഖല, പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍ തുടങ്ങിയവരാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. 

ക്യാമ്പില്‍ സംഘടനയുടെ കര്‍മ്മപദ്ധതി. 2016-17 വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍, സമീപന രേഖ, സമകാലികം എന്നിവ ക്യാമ്പില്‍ വിശദീകരിക്കും. സംസ്ഥാന കമ്മിറ്റിയുടെ ശാഖയിലേക്കുള്ള പ്രൊജക്റ്റ് കിറ്റ് ക്യാമ്പില്‍ വിതരണം ചെയ്യും. മുഴുവന്‍ ലീഡേഴ്‌സും ക്യാമ്പില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അഭ്യാര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad