Type Here to Get Search Results !

Bottom Ad

അസഹിഷ്ണുതക്കെതിരെ മാനിഷാദ: തിരയിളക്കത്തിന് സ്‌റ്റേഡിയം ഒരുങ്ങി


കാസര്‍കോട്: (www.evisionnews.in) സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അസഹിഷ്ണുതക്കെതിരെ 'മാനിഷാദ' സ്‌നേഹസാഗരം പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29ന് വൈകിട്ട്് മൂന്ന് മണിക്കാണ് പരിപാടി ആരംഭിക്കുക. ആയിരങ്ങള്‍ക്കിരിക്കാവുന്ന പന്തല്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ചെര്‍ക്കള മുസ്ലിം ചാരിറ്റബിള്‍ സെന്ററിന്റെ ആംബുലന്‍സ്, ഡോ.സഹദാബി ശംസുദ്ദീന്‍ ചെര്‍ക്കള, ഡോ. സി.എ മൊയ്തീന്‍ ജാസര്‍ ചെര്‍ക്കള എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം, ഫയര്‍ഫോഴ്‌സ്, വിഖായ വളണ്ടിയര്‍ വിംഗ് എന്നിവരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. 
വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മഹല്ലുകളില്‍ നിും എത്തിച്ചേരുന്ന മതനേതാക്കള്‍ക്ക് പ്രത്യേക പവലിയനും സജ്ജീകരിച്ചിട്ടുണ്ട്. അക്രമവും അസഹിഷ്ണുതയും വളരാന്‍ അനുവദിക്കാതെ വരും തലമുറക്കും മനുഷ്യരായി ജീവിക്കാന്‍ ഈ നാടിനെ കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനമാണ് സമ്മേളനം ഉയര്‍ത്തുക. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും വാഹനജാഥകള്‍, വിളംബരജാഥകള്‍, മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ എന്നിവ നടന്നു കഴിഞ്ഞു. 
ജാര്‍ഖണ്ഡിലെ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ലോക മനുഷ്യാവകാശ പ്രവര്‍ത്തകനും ആര്യസമാജം മുന്‍ അഖിലേന്ത്യാ അധ്യക്ഷനുമായ സ്വാമി അഗ്‌നിവേശ് സ്‌നേഹസാഗരം ഉദ്ഘാടനം ചെയ്യും. എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മഹല്ല് ഡവലപ്‌മെന്റ് ആന്റ് എംപവര്‍മെന്റ് പ്രോഗാമിന്റെ ലോഞ്ചിംഗ് കര്‍മം നിര്‍വ്വഹിക്കും.
അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദ ഭാരതി, കണ്ണൂര്‍ അതിരൂപതാ ബിഷപ്പ് ഫാദര്‍ അലക്‌സ് ജോസഫ് വടക്കുംതല, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, മെട്രോ മുഹമ്മദ് ഹാജി പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാലകൃഷ്ണ ഭട്ട്്, പിണങ്ങോട് അബൂബക്കര്‍, ഡോ. മുഹമ്മദ് സലീം നദ്‌വി, ഡോ ഫൈസല്‍ പ്രഭാഷണം നടത്തും.
ജില്ലയിലെ വിവിധ സംയുക്ത ജമാഅത്ത് ഖാസിമാര്‍, ക്ഷേത്ര ഭാരവാഹികള്‍, സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും നേതാക്കള്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സ്വാഗതവും ഇബ്രാഹിം മുണ്ട്യത്തടുക്ക നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ എസ്.എം.എഫ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, വൈ.പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, വര്‍ക്കിങ് സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സി.അഹമദ് മുസ്ല്യാര്‍ ചെര്‍ക്കള, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ മാസ്റ്റര്‍, സെക്രട്ടറി എം.എ റഹ്മാന്‍ മുട്ടുന്തല, സി.ബി അബ്ദുള്ള ഹാജി,ഹാശിം അരിയില്‍, ശരീഫ് മല്ലം, ശാകിര്‍ ബെദിര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad