കാസര്‍കോട്: (www.evisionnews.in) എസ്.എം.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി 29ന് കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മാനിഷാദ സ്‌നേഹസാഗരം വിജയിപ്പിക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സൈബര്‍വിംഗ് നാളെ മെസ്സേജ് ഡേ സംഘടിപ്പിക്കുന്നു. ഓരോ പ്രവര്‍ത്തകരും 25പേര്‍ക്ക് സ്‌നേഹസാഗരം പോസ്റ്റര്‍ ഷെയര്‍ചെയ്താണ് മെസേജ് ഡെ ആചരിക്കുക. മുഴുവന്‍ പ്രവര്‍ത്തകരും മെസേജ് ഡെ യില്‍ പങ്കാളികളായി എസ്.എം.എഫ് മാനിഷാദ സ്‌നേഹസാഗരം വന്‍ വിജയമാക്കണമെന്ന് സൈബര്‍വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിരയും അറിയിച്ചു.
Post a Comment
0 Comments