Type Here to Get Search Results !

Bottom Ad

യുവാവ് കിണറില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി


ഉപ്പള: (www.evisionnews.in) കിണറില്‍ കുടുങ്ങിയ  യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. ഉപ്പള കണ്ണാടിപ്പാറയിലെ യൂസഫ് (24) ആണ് കിണറില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. 
വീട്ടുമുറ്റത്തെ കിണര്‍ വറ്റിയതിനാല്‍ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യാനായി ഇറങ്ങിയതായിരുന്നു യൂസഫ്. എന്നാല്‍ മുകളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ ഉപ്പള ഫയര്‍ഫോഴ്‌സില്‍ വിവമരറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് യൂസഫിനെ രക്ഷപ്പെടുത്തിയത്.
keyword- well-ksd

Post a Comment

0 Comments

Top Post Ad

Below Post Ad