തിരുവനന്തപുരം: (www.evisionnews.in) സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം നല്‍കുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനമായി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗരേഖ വരുന്നതിനുമുമ്പ്് മരിച്ചവരുടെ കുടുംബത്തിന് ഈ തുക ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാകും ഇത് ലഭ്യമാക്കുകയെന്നും റവന്യൂമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനത്ത ചൂടില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. മലമ്പുഴ അണക്കെട്ടിലെ വെള്ളം കുടിവെള്ളത്തിനു മാത്രമായിട്ടാകും ഉപയോഗിക്കുകയെന്നും യോഗത്തിനുശേഷം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.
കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇതിനായി പ്രധാനമന്ത്രിക്ക് കത്തയ്ക്കും. അഭൂതപൂര്‍വമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് വേണമെങ്കില്‍ കേന്ദ്രത്തോട് അക്കാര്യവും ആവശ്യപ്പെടും.
ആശുപത്രികള്‍ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പകല്‍11 മുതല്‍ മൂന്നുമണിവരെ പുറംജോലികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
keywords: sun-rays-effect-4-lakh-for-died-family

Post a Comment
0 Comments