Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയില്‍ വീണ്ടും പുലി ഇറങ്ങി? : ജനം ഭീതിയില്‍


കാസര്‍കോട് (www.evisionnews.in): നായന്മാര്‍മൂലയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം പടര്‍ന്നതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായി. വ്യാഴാഴ്ച പുലര്‍ച്ചെ പള്ളിയില്‍ പോകുകയായിരുന്ന എന്‍.എ മഹമൂദ്  ഹാജിയാണ് ഷംന ക്വാര്‍ട്ടേഴ്‌സിന് സമീപം പുലിയെ കണ്ടതായി സ്ഥിരീകരിച്ചത്. ഫോറസ്റ്റിനെ വിവരമറിയിച്ചതായും അധികൃതര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പഞ്ചായത്തംഗം താഹിര്‍ പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം പടര്‍ന്നതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കണ്ടെത്താനായില്ല.

-ഷംസുദ്ദീന്‍ നുള്ളിപ്പാടി

Post a Comment

0 Comments

Top Post Ad

Below Post Ad