കോഴിക്കോട്: (www.evisionnews.in) സ്വതന്ത്ര ട്രേഡ് യൂണിയന്‍ (എസ്.ടി.യു) ദേശീയ സെക്രട്ടറിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്മാനെ തെരെഞ്ഞെടുത്തതായി എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: എം.റഹ്മത്തുള്ള അറിയിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടിയാണ് സെക്രട്ടറിയായി നിയമിച്ചത്.
നിലവില്‍ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന അബ്ദുല്‍ റഹ്മാന്‍ രണ്ട് പതിറ്റാണ്ട് കാലം എസ്.ടി.യു ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദേശീയ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട എ. അബ്ദുല്‍ റഹ്മാനെ കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
Post a Comment
0 Comments