നീലേശ്വരം (www.evisionnews.in): നാലു വര്‍ഷം മുമ്പു കാണാതായ ഗൃഹനാഥനെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. നീലേശ്വരം പുത്തരിയടുക്കം പാണ്ടിക്കോട്ട് മഹാത്മ കോളജ് ഓഫ് എജ്യുക്കേഷനു സമീപത്തെ ഗോപാലനെ (60) കാണാനില്ലെന്നു കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.
2012 ഏപ്രില്‍ ആറു മുതലാണ് കാണാതായത്. ഇരുനിറം, 162 സെന്റി മീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, നരയുണ്ട്. പല്ലുകളില്ല. കണ്ടുകിട്ടുന്നവര്‍ 9497980928, 0467 2280240 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് എസ്.ഐ പി. നാരായണന്‍ അറിയിച്ചു.
Post a Comment
0 Comments